
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

തൃശൂര്: കാട്ടാന ആക്രമണങ്ങളില് രണ്ട് ആദിവാസികള് മരിച്ചതില് പ്രതിഷേധിച്ച് അതിരപ്പിള്ളിയില് ഇന്ന് 12മണിക്കൂര് ജനകീയ ഹര്ത്താല്. ഹര്ത്താലിന് എല്ലാ രാഷ്ട്രീയ പാര്ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല് വൈകിട്ട് ആറ് വരെയാണ് ഹര്ത്താല്.
ഹര്ത്താലില് വാഹനങ്ങള് തടയില്ല. ഒട്ടേറെ വിനോദസഞ്ചാരികള് വരുന്ന സമയമായതിനാല് പ്രതിഷേധം സമാധാനപരമായിരിക്കും. അതിരപ്പിള്ളി മേഖലയില് ആര്ആര്ടി സംവിധാനം കാര്യക്ഷമമാക്കുക, വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, സര്ക്കാരും വനംവകുപ്പും ജാഗ്രതയോടെ പ്രവര്ത്തിക്കുകയെന്നടക്കുമള്ള ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ടാണ് ഹര്ത്താല്.
അതിരപ്പിള്ളിയില് രണ്ടു ദിവസത്തിനിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ടത്. അടിച്ചില് തൊടി ഉന്നതി സ്വദേശി സെബാസ്റ്റ്യന് , ശാസ്താം പൂവം ഊരിലെ സതീഷ് അംബിക ,എന്നിവരാണ് കൊല്ലപ്പെട്ടത്.മൂന്നുപേരും വനവിഭവങ്ങള് ശേഖരിക്കാന് പോയ സമയത്താണ് കാട്ടാന ആക്രമണം നേരിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



