
ജാമ്യം ലഭിച്ചാല്‍ ഇരയുടെ ജീവന് അപകടത്തിലാക്കും; രാഹുലിനെതിരെ ബലാത്സംഗക്കുറ്റം നിലനില്ക്കും; വിധി പകര്‍പ്പ് പുറത്ത്
കേസില്‍ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി. ബന്ധം ഉഭയസമ്മതപ്രകാരമെന്ന രാഹുലിന്റെ വാദം നിലനില്‍ക്കില്ല.

പത്തനംതിട്ട; മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യം തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. കേസില്‍ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി. ബന്ധം ഉഭയസമ്മതപ്രകാരമെന്ന രാഹുലിന്റെ വാദം നിലനില്‍ക്കില്ല. അന്വേഷണത്തോട് രാഹുല്‍ ഇതുവരെ സഹകരിച്ചിട്ടില്ലെന്നും ജാമ്യം നല്കിയാല് ഇരയുടെ ജീവന് അപകടത്തിലാക്കുമെന്നും കോടതി പറഞ്ഞു.
WHAT TO READ NEXT

രാഹുലിന് തിരിച്ചടി, ജയിലില്‍ തുടരും; ജാമ്യഹര്‍ജി തളളി
രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ഗൗരവതരമായ പരാതിയാണ് രാഹുലിനെതിരെയുള്ളതെന്നും നേരത്തെയും സമാന കേസുകളില്‍ പ്രതിയാണ് രാഹുലെന്നും കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും രാഹുലിന്റെ ജാമ്യഹര്‍ജി തള്ളി ജഡ്ജി അരുന്ധതി ദിലീപ് പറഞ്ഞു. ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരമല്ലെന്നും ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സൈബര്‍ ആക്രമണമെന്ന പ്രോസിക്യൂഷന് വാദം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹ വാഗ്ദാനം നല്കി ബലാല്‍സംഗം ചെയ്യുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് ജനുവരി പതിനൊന്നിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് പാലക്കാട് നിന്നും കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്




