16 ലക്ഷം രൂപയുടെ സ്വര്‍ണം വിവാഹമോചിതയായ യുവതി നല്‍കണം; കോടതി ഉത്തരവ്

മഹര്‍ ആയി നല്‍കിയതും വിവാഹശേഷം വിവിധ കാലയളവില്‍ ഭാര്യയ്ക്ക് നല്‍കിയതുമായ സ്വര്‍ണമാണ് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടത്

court order
court orderfile
Edited by :jayakumarna
Last Updated :29 മാർച്ച് 2026, 9:26 am IST

കാസര്‍കോട്: വിവാഹമോചനം നേടിയ യുവതി ഭര്‍ത്താവിന് 16 ലക്ഷം രൂപയുടെ സ്വര്‍ണം നല്‍കാന്‍ കോടതി ഉത്തരവ്. വിവാഹസമയത്ത് മഹര്‍ ആയി നല്‍കിയതും വിവാഹശേഷം വിവിധ കാലയളവില്‍ ഭാര്യയ്ക്ക് നല്‍കിയതുമായ സ്വര്‍ണമാണ് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

കാസര്‍കോട് ജില്ലാ കുടുംബകോടതിയുടേയാണ് വിധി. നീലേശ്വരം കോട്ടപ്പുറത്തെ പ്രവാസി പി സി ഷിഹാബുദീനാണ് താന്‍ വാങ്ങി നല്‍കിയ സ്വര്‍ണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ഷിഹാബുദീന്റെ ഭാര്യ ഇതേ കുടുംബകോടതിയില്‍ നേരത്തേ വിവാഹമോചനം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടണമെന്ന ഹര്‍ജിയുമായി ഷിഹാബുദീന്‍ ഹര്‍ജി നല്‍കിയത്.

News Now

Summary

Court orders divorced woman to give Rs 16 lakh worth of gold to her husband.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates