കൊവാക്സിനും ഇന്ന് കേരളത്തിലെത്തും; തൽക്കാലം വിതരണം ചെയ്യേണ്ടെന്ന് സർക്കാർ തീരുമാനം

കേന്ദ്രസർക്കാർ തീരുമാനം അനുസരിച്ചാണ് ഭാരത് ബയോടെക്കില്‍ നിന്നുളള വാക്സിൻ ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:39 am IST
Edited by :migrator

തിരുവനന്തപുരം:  ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കൊവാക്സിൻ ഇന്ന് കേരളത്തിലെത്തും. 37000 ഡോസ് കോവാക്സിൻ ആണ് ഇന്ന് കേരളത്തിൽ എത്തുന്നത്. 

കേന്ദ്രസർക്കാർ തീരുമാനം അനുസരിച്ചാണ് ഭാരത് ബയോടെക്കില്‍ നിന്നുളള വാക്സിൻ ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്. വിമാനമാര്‍ഗം എത്തിക്കുന്ന വാക്സിൻ തിരുവനന്തപുരം മേഖല വാക്സിൻ സെന്‍ററില്‍ സൂക്ഷിക്കും.

രണ്ടു ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിനും സൂക്ഷിക്കേണ്ടത്. അതേസമയം പരീക്ഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കൊവാക്സീൻ ഇപ്പോൾ വിതരണം ചെയ്യേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഷീല്‍ഡ് തന്നെ നല്‍കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍. 7,94000 ഡോസ് കോവിഷീൽഡ് വാക്സീനാണ് ഇതുവരെ സംസ്ഥാനത്തിന് അനുവദിച്ച് കിട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now