എറണാകുളം 247, കണ്ണൂർ 222, കോട്ടയം 212 എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ. 263 പേർക്കാണ് ജില്ലയിൽ വൈറസ് ബാധ കണ്ടെത്തിയത്. ഇതിനുപുറമേ മറ്റ് മൂന്ന് ജില്ലകളിൽ കൂടി ഇന്ന് 200ലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളം 247, കണ്ണൂർ 222, കോട്ടയം 212 എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. 

തൃശൂർ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസർഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1773 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 175 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,288 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.93 ആണ്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2084 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,231 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,86,669 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,28,286 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates