ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 135 പേർ; പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു 

മരിച്ചയാളുടെ ജില്ല, പേര്​, സ്ഥലം, വയസ്​, ജെൻഡർ, മരണ ദിവസം എന്നീ വിവരങ്ങളാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST
Edited by :migrator

തിരുവനന്തപുരം: കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ച 135 പേരുടെ വിവരങ്ങളാണ്​ പുറത്ത്​ വിട്ടത്​. മരിച്ചയാളുടെ ജില്ല, പേര്​, സ്ഥലം, വയസ്​, ജെൻഡർ, മരണ ദിവസം എന്നീ വിവരങ്ങളാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.

ഡി.എച്ച്​.എസ്​ വെബ്​സൈറ്റിൽ ജില്ലയുടെ അടിസ്ഥാനത്തിലാണ് കോവിഡ്​ ബാധിച്ച് മരിച്ചവരുടെ പേരും വയസ്സും സ്ഥലവുമടങ്ങുന്ന വിവരങ്ങൾ നൽകിയിരിക്കുന്നത്. ഇന്നത്തെ കോവിഡ്​ ബുള്ളറ്റിൻ മുതലാണ്​ പുതിയ ക്രമീകരണം. തുടക്കത്തിൽ പേരുകൾ പുറത്തു വിട്ടിരുന്നെങ്കിലും വിവാദമായതോടെ 2020 ഡിസംബർ മുതലാണ് പേരുകൾ ഉൾപ്പെടുത്താതായത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now