
News Now
എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം രൂക്ഷം. ഇതോടെ സംസ്ഥാന ഭരണസിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. രോഗികളുടെ എണ്ണം കൂടിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റ് സെന്‍ട്രല്‍ ലൈബ്രറിയും അടച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസുകളിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വനംമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം താല്‍ക്കാലികമായി അടച്ചു.
സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പ് ഓഫീസുകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. സെക്രട്ടേറിയറ്റില്‍ വിവിധ കോവിഡ് ക്ലസ്റ്ററുകള്‍ തന്നെ രൂപപ്പെട്ടതായാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. പത്തുദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന ഉണ്ടായതായും, സ്ഥിതി അതീവ ഗൗരവകരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സെന്‍ട്രല്‍ ലൈബ്രറി ഈ മാസം 23 വരെയാണ് അടച്ചിട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ള ജീവനക്കാര്‍ക്ക് വരെയെങ്കിലും വര്‍ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ജോലിക്കാര്യത്തില്‍ അടിയന്തരമായി പുനഃക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

