കെകെ രാഗേഷ് എംപിക്ക് കോവിഡ്

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

കെ കെ രാഗേഷ് എംപി /ചിത്രം ഫെയ്‌സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:40 am IST

ന്യൂഡല്‍ഹി: സിപിഎം നേതാവും എംപിയുമായ കെ കെ രാഗേഷിന് കോവിഡ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരപരിപാടികളില്‍ കെകെ രാഗേഷ് സജീവമായി രംഗത്തുണ്ടായിരുന്നു. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുകയാണ്. ഇന്നലെ 6282 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ 321 പേര്‍ക്കാണ് വൈറസ് ബാധ.

കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now