കോവിഡ്; ഇന്ന് ഏറ്റവും കൂടുതൽ രോ​ഗികൾ കോഴിക്കോട്; ജില്ല തിരിച്ചുള്ള കണക്ക്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:51 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ. 724 പേർക്കാണ് ജില്ലയിൽ കോവി‍ഡ്. സംസ്ഥാനത്ത് ആകെ ഇന്ന് 3698 പേർക്കാണ് രോ​ഗം. 

കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂർ 247, കോട്ടയം 228, കണ്ണൂർ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസർക്കോട് 28 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 105 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,675 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 3432 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 238 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7515 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1305, കൊല്ലം 469, പത്തനംതിട്ട 401, ആലപ്പുഴ 176, കോട്ടയം 816, ഇടുക്കി 524, എറണാകുളം 963, തൃശൂർ 858, പാലക്കാട് 285, മലപ്പുറം 335, കോഴിക്കോട് 667, വയനാട് 253, കണ്ണൂർ 431, കാസർക്കോട് 32 എന്നിങ്ങനേയാണ് രോഗമുക്തിയായത്.