1199 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

News Now


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയില്‍. 1199 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗബാധിതര്‍. സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  

211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം
 

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ  പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,818 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,92,736 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,082 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 634 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 83,184 കോവിഡ് കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 60 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,925 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 267 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

11,023 പേര്‍ രോഗമുക്തി നേടി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,023 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 1010, പത്തനംതിട്ട 603, ആലപ്പുഴ 404, കോട്ടയം 1079, ഇടുക്കി 430, എറണാകുളം 1015, തൃശൂര്‍ 1602, പാലക്കാട് 781, മലപ്പുറം 790, കോഴിക്കോട് 1011, വയനാട് 367, കണ്ണൂര്‍ 611, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 83,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,50,293 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates