
സിപിഐയെയും സി അച്യുതമേനോനെയും അപകീര്‍ത്തിപ്പെടുത്തി; അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടിവിക്കും ഒരുകോടിയുടെ വക്കീല്‍ നോട്ടീസ്
സെപ്റ്റംബര്‍ 4ന് ജയ്ഹിന്ദ് ടിവിയുടെ 'ലെറ്റ്സ് ടോക്ക്' ലൈവ് പരിപാടിയില്‍ ജിജ ജെയിംസ് നടത്തിയ പരാമര്‍ശങ്ങളാണ് നോട്ടീസിന് ആധാരം

തിരുവനന്തപുരം: സിപിഐയെയും മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് വഞ്ചിയൂരിലെ അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടിവിക്കും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും ജനയുഗം എഡിറ്റര്‍ ഇന്‍ ചീഫുമായ രാജാജി മാത്യു തോമസിന് വേണ്ടി അഡ്വ എം സലാഹുദീന്‍ ആണ് നോട്ടീസയച്ചത്.
വഞ്ചിയൂരിലെ അഭിഭാഷകയായ ജിജ ജെയിംസ് മാത്യു കണ്ടത്തില്‍, ജയ്ഹിന്ദ് ടിവിയുടെ ഉടമസ്ഥ സ്ഥാപനമായ ജയ്ഹിന്ദ് കമ്മ്യൂണിക്കേഷന്‍സ് എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 4ന് ജയ്ഹിന്ദ് ടിവിയുടെ 'ലെറ്റ്സ് ടോക്ക്' ലൈവ് പരിപാടിയില്‍ ജിജ ജെയിംസ് നടത്തിയ പരാമര്‍ശങ്ങളാണ് നോട്ടീസിന് ആധാരം.
മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയതുമായി ബന്ധപ്പെട്ട് സിപിഐക്ക് മദ്രാസില്‍ ഓഫിസ് പ്രതിഫലമായി ലഭിച്ചുവെന്നും, കേരള ജനതയെ വഞ്ചിച്ചാണ് ഇത് നേടിയതെന്നുമുള്ള ഗുരുതര ആരോപണങ്ങള്‍ പരിപാടിയില്‍ ഉന്നയിച്ചതായി നോട്ടീസില്‍ പറയുന്നു. കൂടാതെ, മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെ 'ദി മോസ്റ്റ് കറപ്റ്റ് മാന്‍' എന്ന് വിശേഷിപ്പിച്ചതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വസ്തുതാപരമായ അടിസ്ഥാനമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനും സോഷ്യല്‍ മീഡിയയില്‍ റീച്ച് നേടാനും ലക്ഷ്യമിട്ടുള്ളതാണെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.
മാധ്യമസ്വാതന്ത്ര്യം വസ്തുതാപരിശോധനയില്ലാതെ എന്തും സംപ്രേഷണം ചെയ്യാനുള്ള ലൈസന്‍സല്ലെന്നും, സംപ്രേഷണത്തിന് മുമ്പ് ആവശ്യമായ എഡിറ്റോറിയല്‍ പരിശോധന നടത്താന്‍ മാധ്യമസ്ഥാപനത്തിന് ബാധ്യതയുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രസ്താവനകള്‍ പിന്‍വലിക്കുക, വിഡിയോയും പകര്‍പ്പുകളും നീക്കം ചെയ്യുക, നിരുപാധികമായി പരസ്യമായി മാപ്പുപറയുക, ആരോപണങ്ങള്‍ക്ക് ആധാരമായ രേഖകള്‍ പുറത്തുവിടുക, ഒപ്പം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ആവശ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകീര്‍ത്തിക്കെതിരായ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസില്‍ പറയുന്നു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
CPI and C Achutha Menon Defamation: Legal Notice Sent to Lawyer and Jaihind TV for Rs 1 Crore Compensation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഡൽഹി വോട്ടർ പട്ടിക പരിഷ്കരണം: എൽ കെ അദ്വാനിക്കും ജഗ്ദീപ് ധൻകറിനും എസ് ജയശങ്കറിനും നോട്ടീസ്

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്


