പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസ്: സിപിഎം കൗൺസിലർക്ക് വീണ്ടും പരോൾ
ഏഴു ദിവസത്തേക്കാണ് ഹൈക്കോടതി പരോൾ അനുവദിച്ചത്

കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിന് വീണ്ടും പരോൾ. പയ്യന്നൂർ നഗരസഭയിലെ കൗൺസിലർ കൂടിയായ സിപിഎം നേതാവ് വി കെ നിഷാദിന് ഏഴു ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്.
പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അടിയന്തര പരോൾ അനുവദിച്ചിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിച്ചു വരികയാണ് നിഷാദ് ഇപ്പോൾ. പരോൾ അപേക്ഷ കണ്ണൂർ ജയിൽ സുപ്രണ്ട് തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതി ടി സി നന്ദകുമാറും പരോളിലാണ്. കേസിൽ നവംബറിലാണ് നിഷാദിനെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ഡിസംബർ 26 ന് നിഷാദ് ആദ്യം പരോളിൽ ജാമ്യത്തിലിറങ്ങിയിരുന്നു. അന്ന് പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന സിപിഎം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്ന നിയമം ലംഘിച്ചാണ് നിഷാദ് പ്രകടനങ്ങളിൽ പങ്കെടുത്തത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് നിഷാദ് വിജയിക്കുകയായിരുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
CPM leader V K Nishad, councilor in Payyannur Municipal Council, has been granted parole for seven days.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



