
എസ്ഐആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണമെന്ന് സിപിഎം; സുപ്രീംകോടതിയില്‍ ഹര്‍ജി
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹര്‍ജി നല്‍കിയത്

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ സിപിഎം സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹര്‍ജി നല്‍കിയത്. എസ്ഐആര്‍ റദ്ദാക്കണമെന്നാണ് ആവശ്യം. എസ്ഐആര്‍ ഭരണഘടനാവിരുദ്ധമാണെന്നും സിപിഎം ഹര്‍ജിയില്‍ ആരോപിക്കുന്നു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിലവിലെ എസ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകന് ജി പ്രകാശാണ് സിപിഎമ്മിനായി ഹര്‍ജി സമര്‍പ്പിച്ചത്. സിപിഐയും എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗും കോണ്‍ഗ്രസും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജികള്‍ ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമര്‍ശിക്കും. വേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെടും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ഇടക്കാല സ്റ്റേ വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
CPM files petition in Supreme Court against Special Intensive Revision (SIR).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മോദിയും വിഡിയും ഇഡിയും ചേര്‍ന്ന പ്രത്യേക കൂട്ടുകെട്ട്'; പിണറായിയെയും റിയാസിനെയും കുടുക്കാന്‍ ശ്രമം: എം വി ഗോവിന്ദന്

'കാന്തപുരത്തിന്റേത് സമൂഹത്തിന്റെ മുന്നേറ്റം ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന; ആരായാലും സിപിഎം അംഗീകരിക്കില്ല'


