'ഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തി എടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ട്'; പ്രകോപന പ്രസംഗവുമായി കെകെ രാഗേഷ്
'തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ട്ടി ഒലിച്ചുപോയെന്ന് കരുതേണ്ട'

കണ്ണൂര്‍: സിപിഎം വിമത നേതാവ് ടി പുരുഷോത്തമന്റെ ഷെഡ് കത്തിച്ചെന്ന കേസുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്ക് ഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തി എടുക്കാന്‍ ശേഷിയുണ്ടെന്ന് കെകെ രാഗേഷ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ട്ടി ഒലിച്ചുപോയെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഒരു പീറ ഷെഡ് കത്തിച്ചിട്ട് മുന്‍ എംഎല്‍എ ആണെന്ന് പ്രചരിപ്പിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോഴുള്ളത് കുഞ്ഞികൃഷ്ണന്റെ സ്വന്തം പൊലീസാണ്. എന്നിട്ടും എന്താണ് അന്വേഷിക്കാത്തത്? സ്വന്തം ആളുകള്‍ പിടിക്കപ്പെടുമെന്ന ഭയമാണോ? പാര്‍ട്ടിക്ക് പുറത്ത് പോയവര്‍ ഉള്ളിലെ കണക്കെടുത്ത് പത്ര സമ്മേളനം നടത്തുന്നത് കണ്ടിട്ടുണ്ടോ'- കെകെ രാഗേഷ് പറഞ്ഞു.
പയ്യന്നൂരില്‍ നാരദന്റെ പണി എടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയെ മാറ്റിയിരുന്നുവെങ്കില്‍ കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് വരുമെന്നും അതുകൊണ്ടാണ് സ്ഥാനാര്‍ഥിയെ മാറ്റാതിരുന്നതെന്നും രാഗേഷ് കൂട്ടിച്ചേർത്തു.
WHAT TO READ NEXT

ശക്തമായ മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
CPM Kannur District Secretary KK Ragesh provocative speech
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



