
ടി ശിവദാസ മേനോന്‍റെ സംസ്കാരം ഇന്ന്; നിയമസഭ ചേരില്ല, മുഖ്യമന്ത്രിയും മന്ത്രിമാരും മഞ്ചേരിയിൽ എത്തും
രാവിലെ പത്തരയോടെ മഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക
കോഴിക്കോട്; മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ടി ശിവദാസ മേനോന്‍റെ സംസ്കാരം ഇന്ന്. രാവിലെ പത്തരയോടെ മഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ശിവദാസ മേനോൻ അന്തരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്ന് രാവിലെ മഞ്ചേരിയിലെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിക്കും. മന്ത്രിമാർക്കും എംഎൽഎമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ ഇന്നത്തെ നിയമസഭ സമ്മേളനം ഒഴിവാക്കി.
മൂന്ന് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്നു ടി ശിവദാസ മേനോന്‍. രണ്ടാം നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമ വികസന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നാം നായനാർ മന്ത്രിസഭയിൽ ധന വകുപ്പും എക്സൈസ് വകുപ്പും കൈകാര്യം ചെയ്തു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരിക്കെ 1987ൽ ആണ് ആദ്യമായി മലമ്പുഴയിൽ നിന്ന് മത്സരിച്ചത്. കന്നിയങ്കത്തിൽ കോൺഗ്രസിലെ എ തങ്കപ്പനെ മുട്ടുകുത്തിച്ചപ്പോൾ തേടിയെത്തിയത് മന്ത്രി പദവി. പാർട്ടി അധികാരത്തിലെത്തിയ രണ്ട് തവണയും ശിവദാസ മേനോൻ മന്ത്രിയായി. 91ൽ പാർട്ടി പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായിരുന്നു ടി.ശിവദാസ മേനോൻ. 1993 മുതൽ 1996 വരെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


