23ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റിയോഗത്തില്‍ തീരുമാനമായി.

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

ന്യൂഡല്‍ഹി: ഒന്‍പത് വര്‍ഷത്തിന് ശേഷം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലേക്ക്. 23ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിക്കാന്‍ 
ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റിയോഗത്തില്‍ തീരുമാനമായി. ഇതാദ്യമായാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. സംസ്ഥാന സമ്മേളനങ്ങള്‍ ഒക്ടോബറോട് കൂടി ആരംഭിക്കും

നിലവിലെ രാഷ്ട്രീയ സാഹചര്യവും ബംഗാളിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിച്ചു. വരാനിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗത്തില്‍ ധാരണയായി. തലമുറമാറ്റമടക്കം കേരളത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും കേന്ദ്രകമ്മിറ്റി ശരിവച്ചു. 

അതേസമയം പശ്ചിമബംഗാളിലെ രാഷ്ട്രീയ നയങ്ങളിലും തീരുമാനങ്ങളിലും ബംഗാള്‍ ഘടകത്തിനെതിരെ വലിയ വിമര്‍ശനമുണ്ടായി. കോണ്‍ഗ്രസുമായി സഖ്യം വേണ്ടായിരുന്നുവെന്ന നിലപാടുകള്‍ കേന്ദ്രകമ്മിറ്റിയില്‍ ചിലര്‍ ഉയര്‍ത്തി. പശ്ചിമബംഗാളില്‍ തിരിച്ചു വരാന്‍ എന്താണ് വേണ്ടതെന്ന കാര്യം പാര്‍ട്ടി സമ്മേളനങ്ങളില്‍ കാര്യമായി ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. 

ഒന്‍പത് വര്‍ഷത്തിന് ശേഷമാണ്  കേരളത്തിലേക്ക് പാര്‍ട്ടി കോണ്‍?ഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് ന?ഗരത്തില്‍ വച്ച് ഇരുപതാം സിപിഎം പാര്‍ട്ടി കോണ്‍?ഗ്രസ് ചേര്‍ന്നിരുന്നു.  പാര്‍ട്ടി കോണ്‍?ഗ്രസിന് മുന്നോടിയായി സമ്മേളനങ്ങള്‍ സാധാരണ പോലെ നടത്തുമെന്ന് പ്രകാശ് കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയന്ത്രണം ഉള്ള ചില സ്ഥലങ്ങളില്‍ മാത്രം വിര്‍ച്ച്വല്‍ ആയി സമ്മേളനങ്ങള്‍ നടത്തും. സംസ്ഥാന സമ്മേളനങ്ങള്‍ ഒക്ടോബര്‍ മുതല്‍ തുടങ്ങുമെന്നും സിപിഎം നേതാക്കള്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates