ഇളവ് ആർക്കെല്ലാം ?; സ്ഥാനാർത്ഥി നിർണയത്തിനായി സിപിഎം സംസ്ഥാന നേതൃയോ​ഗം ഇന്നു മുതൽ

രണ്ട് ടേം  മാനദണ്ഡങ്ങളിൽ ഇളവ് സംബന്ധിച്ച് സംസ്ഥാന സമിതി അന്തിമ തീരുമാനം എടുക്കും

തെരഞ്ഞെടുപ്പ് പ്രചാരണവാക്യം പുറത്തിറക്കുന്നു / ഫയല്‍
Last Updated :20 January 2024, 8:41 am IST
Edited by :migrator

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിന്റെ അന്തിമഘട്ടത്തിലേക്ക് സിപിഎം കടക്കുന്നു. സി പി എം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി ചേരും. ജില്ലാ കമ്മിറ്റികൾ നൽകിയ സ്ഥാനാർത്ഥി പട്ടികയിൽ പരിശോധന നടത്തി അന്തിമ അംഗീകാരം നൽകുകയാണ് യോ​ഗത്തിന്റെ പ്രധാന അജണ്ട. 

രണ്ട് ടേം മാനദണ്ഡം പൂർത്തിയായ നിരവധി മന്ത്രിമാരെയും എംഎൽഎമാരെയും വിവിധ ജില്ലാ കമ്മിറ്റികൾ ശുപാർശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാനദണ്ഡങ്ങളിൽ ഇളവ് നൽകേണ്ടത് സംബന്ധിച്ച് സംസ്ഥാന സമിതി അന്തിമ തീരുമാനം എടുക്കും. 

സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിലും ഇന്ന് ധാരണയായേക്കും. എൽ ഡി എഫ് ഉഭയകക്ഷി ചർച്ചയിൽ എടുക്കേണ്ട അന്തിമ നിലപാടും സി പി എം നേതൃത്വം തീരുമാനിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now