
മുകേഷിന്‍റെ രാജി: സിപിഎം സംസ്ഥാന സമിതിയില്‍ നാളെ ചർച്ച, നേതാക്കളുടെ അഭിപ്രായം പരിഗണിക്കും
ഇന്ന് നടന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ മുകേഷിനെതിരെയായ കേസ് ചർച്ചയായില്ല

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍പ്പെട്ട എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യം നാളെ സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യും. മുകേഷിന് പറയാനുള്ളതും കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരുന്നു സമിതി അന്തിമ തീരുമാനം എടുക്കുക. അതേസമയം ഇന്ന് നടന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ മുകേഷിനെതിരെയായ കേസ് ചർച്ചയായില്ല.
സിപിഎം രാജി ആവശ്യം അംഗീകരിച്ചേക്കില്ല. തനിക്ക് നേരിട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുകേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോപണം ഉന്നയിച്ച നടിയുടെ വാട്സ്‌ആപ്പ് ചാറ്റ് സഹിതം മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ എംഎൽഎയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച എറണാകുളം ജില്ലാ സെഷൻസ് കോടതി മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബർ മൂന്ന് വരെ തടഞ്ഞിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

മുകേഷിനെതിരായ ലൈംഗികാരോപണം; രഹസ്യ മൊഴി നല്കി പരാതിക്കാരിയായ നടി
അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. എംഎല്‍എക്കെതിരെ കേസെടുത്തിട്ടും രാജി വേണ്ടെന്ന സിപിഎം നിലപാട് പ്രതിയെ സംരക്ഷിക്കുന്നതിന് തെളിവാണെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. ഇന്നലെയും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News

കണ്ണൂരും തിരുവനന്തപുരവും ഉൾപ്പെടെ ആറ് ജില്ലകളിൽ അഴിച്ചുപണിക്ക് സിപിഎം: ജില്ലാ സെക്രട്ടറിമാർ മാറിയേക്കും

പുനഃസംഘടിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പി ജയരാജനും എംബി രാജേഷും ശിവന്‍കുട്ടിയും പങ്കെടുക്കും
