ആദായ നികുതി വകുപ്പിന്റെ തീരുമാനം അറിഞ്ഞ ശേഷമാവും ബാങ്ക് പണം സ്വീകരിക്കുക.

cpms-decisive-move-to-repay-rs-one-crore
ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎംSource by : ഫെയ്‌സ്ബുക്ക്
Last Updated :30 April 2024, 7:38 pm IST

News Now

തൃശ്ശൂര്‍: ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പിന്‍വലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം നീക്കം. തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡിലെ ശാഖയിലെത്തി ചര്‍ച്ച നടത്തി.

വലിയ തുകയുമായി നേതാക്കളെത്തിയതിന് പിന്നാലെ ബാങ്ക് അധികൃതര്‍ വിവരം ആദായ നികുതി വകുപ്പിനെ അറിയിച്ചു.ആദായ നികുതി വകുപ്പിന്റെ തീരുമാനം അറിഞ്ഞ ശേഷമാവും ബാങ്ക് പണം സ്വീകരിക്കുക.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോട് കൂടി ചര്‍ച്ച നടത്തിയശേഷമേ തീരുമാനമെടുക്കാനാവൂ എന്ന് ബാങ്ക് അധികൃതര്‍ വര്‍ഗീസിനെ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നികുതി റിട്ടേണില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ചത്. 5.8 കോടിയായിരുന്നു ഈ അക്കൗണ്ടിലുണ്ടായിരുന്ന ആകെ തുക.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതില്‍ ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പിന്‍വലിച്ചു. ഈ പണമാണിപ്പോള്‍ തിരിച്ചടയ്ക്കാനാണ് സിപിഎം ഒരുങ്ങുന്നത്. എംഎം വര്‍ഗീസ് ബാങ്കിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates