കൂടുതല്‍ റിട്ടേണ്‍ നേടാം, സേവിങ്‌സ് അക്കൗണ്ടിനെ ഇങ്ങനെ മാറ്റാം; കിടിലന്‍ ബാങ്ക് ഫീച്ചര്‍

സേവിങ്സ് അക്കൗണ്ടിലെ അധിക തുക ഓട്ടോമാറ്റിക് ആയി, ലിങ്ക് ചെയ്തിരിക്കുന്ന സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള ഓട്ടോ സ്വീപ് ഫെസിലിറ്റി സേവനം പല ബാങ്കുകളും നല്‍കുന്നുണ്ട്.

saving habit
saving habitപ്രതീകാത്മക ചിത്രം
Edited by :Dhanoj AM
Last Updated :13 സെപ്റ്റംബർ 2026, 10:53 pm IST

സേവിങ്സ് അക്കൗണ്ടിലെ അധിക തുക ഓട്ടോമാറ്റിക് ആയി, ലിങ്ക് ചെയ്തിരിക്കുന്ന സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള ഓട്ടോ സ്വീപ് ഫെസിലിറ്റി സേവനം പല ബാങ്കുകളും നല്‍കുന്നുണ്ട്. ഒരു സേവിങ്‌സ് അക്കൗണ്ടില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിധിക്ക് മുകളില്‍ വരുന്ന അധിക പണം സ്വയമേവ ഒരു ഫിക്‌സഡ് ഡെപ്പോസിറ്റിലേക്ക് മാറ്റുന്ന സംവിധാനമാണ് ഇതിന്റെ ഹൈലൈറ്റ്. സാധാരണ സേവിങ്സ് അക്കൗണ്ടിനെ അപേക്ഷിച്ച് ഉയര്‍ന്ന വരുമാനം നേടാനും ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാനും ഇതുവഴി സാധിക്കും.

ഇവിടെ അധികമായുള്ള ഫണ്ടിന് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നേടാനും ഒരു റെഗുലര്‍ സേവിങ്‌സ് അക്കൗണ്ടിന്റെ ഫ്‌ലെക്‌സിബിലിറ്റി പ്രയോജനപ്പെടുത്താനും സാധിക്കും. സേവിങ്‌സ് അക്കൗണ്ടിലെ ബാലന്‍സ് ഒരു നിശ്ചിത പരിധി മറികടന്നു എന്നിരിക്കട്ടെ. അധികമായ തുക ഓട്ടോമാറ്റിക്കായി ഫിക്‌സഡ് ഡെപ്പോസിറ്റിലേക്ക് ട്രാന്‍സ്ഫര്‍ അഥവാ സ്വീപ് ചെയ്യപ്പെടും.

1,000 രൂപ 5,000 രൂപ എന്നിങ്ങനെയുള്ള മള്‍ട്ടിപ്പിള്‍സായി ബാങ്ക് തീരുമാനിക്കുന്ന വിധമാണ് വിനിമയം നടക്കുക. തുടര്‍ന്ന് ഈ നിക്ഷേപങ്ങള്‍ക്ക് എഫ്ഡി പലിശ ലഭിക്കും. പൊതുവെ സേവിങ്‌സ് അക്കൗണ്ടിനേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഇത്തരത്തില്‍ നേടാന്‍ സാധിക്കുന്നത്.

പിന്നീടെപ്പോഴെങ്കിലും പണത്തിന് ആവശ്യം വന്നെന്ന് കരുതുക. ഇവിടെ ബാങ്ക് ഓട്ടോമാറ്റിക്കായി ആവശ്യമായ തുക ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്ന് സേവിങ്‌സ് അക്കൗണ്ടിലേക്ക് വിനിമയം അഥവാ സ്വീപ് ഇന്‍ ചെയ്തു നല്‍കും. ഇത്തരം പിന്‍വലിക്കലുകള്‍ പരിധിയില്ലാതെ, മുഴുവന്‍ എഫ്ഡിയും ബ്രേക്ക് ചെയ്യാതെ, സ്ഥിര നിക്ഷേപത്തില്‍ ബാക്കിയുള്ള തുകയുടെ പലിശ നഷ്ടമാകാതെ തന്നെ ചെയ്യാന്‍ സാധിക്കും.

ഉദാഹരണമായി സേവിങ്സ് അക്കൗണ്ടിനായി 25,000 രൂപയുടെ പരിധി നിശ്ചയിക്കുന്നുവെന്ന് കരുതുക. ബാലന്‍സ് 65,000 രൂപയായി ഉയരുകയാണെങ്കില്‍ ശേഷിക്കുന്ന തുക എഫ്ഡിയിലേക്ക് ഓട്ടോമാറ്റിക്കായി മാറും. അതായത് അധികമായ 40,000 രൂപ എഫ്ഡിയില്‍ എത്തും. തുടര്‍ന്ന് 25,000 രൂപയുടെ പരിധിയില്‍ നിന്ന് 5000 രൂപ പിന്‍വലിക്കുകയാണെങ്കില്‍ ഓട്ടോമാറ്റിക്കായി എഫ്ഡിയില്‍ നിന്ന് 5000 രൂപ തിരികെ അക്കൗണ്ടിലേക്ക് എത്തിച്ചേരുന്ന തരത്തിലാണ് ഇതില്‍ ക്രമീകരണം.

News Now

Summary

use sweep in savings facility, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates