
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടും, നിര്‍ദേശം നല്കി മുഖ്യമന്ത്രി
ഉത്തരവ് ലഭിച്ചിട്ടില്ലെന്നു കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന് രാജ്

കണ്ണൂര്‍: കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടും. നിലവില്‍ കണ്ണൂരിലെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം. എന്നാല്‍ ഇതു സംബന്ധിച്ച് ഉത്തരവ് ലഭിച്ചിട്ടില്ലെന്നു കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന് രാജ് പറഞ്ഞു. സിറ്റി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഗോവിന്ദച്ചാമിയുെട ജയില്‍ ചാട്ടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
WHAT TO READ NEXT

കണ്ണൂരില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്, വിഡിയോ
ഗോവിന്ദച്ചാമി ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട് നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജൂലൈ 25ന് പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ചാടിയത്. ഏതാനും മണിക്കൂറിനുള്ളില്‍ പിടികൂടിയ ഗോവിന്ദച്ചാമിയെ പിന്നീട് വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Crime Branch to Investigate Govindachami Jailbreak: Govindachami jailbreak case investigation will be handed over to the Crime Branch
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



