
ചെന്നൈയിൽ ടിവികെ ഭാരവാഹിയെ നടുറോഡിൽ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി; 5 പേർ കസ്റ്റഡിയിൽ
അഡയാറിനും തിരുവാൺമിയൂരിനും ഇടയിൽ അരുംകൊല. റിയൽ എസ്റ്റേറ്റ് തർക്കവും മുൻവൈരാഗ്യവും സംശയിച്ച് പൊലീസ്

ചെന്നൈ: തമിഴ്നാട്ടിൽ ഭരണമുന്നണിയായ തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹിയെ പട്ടാപ്പകൽ നടുറോഡിൽ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി. ടിവികെ പ്രവർത്തകനായ കണ്ണൻ ആണ് അഡയാറിനും തിരുവാൺമിയൂരിനും ഇടയിലുള്ള റോഡിൽ ക്രൂരമായി കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം കണ്ണനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നുള്ള നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ തമിഴ്നാട് പൊലീസ് കണ്ടെടുത്തു. പ്രതികളെ പിടികൂടാനായി രൂപീകരിച്ച മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ ഇതിനകം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്.
കൊല്ലപ്പെട്ട കണ്ണൻ മുൻപും കൊലപാതകം, വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അടുത്ത കാലത്തായി ഇയാൾ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്തേക്ക് കടന്നിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസിലെ കുടിപ്പകയോ മുൻ ക്രിമിനൽ ഇടപാടുകളിലെ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചാണോ ആക്രമണം നടത്തിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
നഗരമധ്യത്തിൽ ടിവികെ നേതാവ് അരുംകൊല ചെയ്യപ്പെട്ട സംഭവം തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. കുറ്റവാളികൾക്ക് പൊലീസിനെയോ നിയമത്തെയോ ഭയമില്ലാത്ത സ്ഥിതിയാണെന്നും നടുറോഡിലെ ഇത്തരം അക്രമങ്ങൾ ജനങ്ങളുടെ സുരക്ഷിതത്വം തന്നെ ചോദ്യചിഹ്നമാക്കി മാറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരുമെന്ന് ചെന്നൈ സിറ്റി പൊലീസ് അറിയിച്ചു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
In a shocking incident in Chennai, a functionary of the Tamilaga Vettri Kazhagam (TVK) named Kanan was brutally chased and hacked to death by an unidentified gang between Adyar and Thiruvanmiyur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: പതിമൂന്നുകാരിയെ ഏറ്റെടുക്കില്ലെന്ന് കുടുംബം; നിയമസഹായം നൽകാനില്ലെന്നും നിലപാട്
22 വർഷത്തെ ഒളിവുജീവിതത്തിന് അന്ത്യം: കൊലക്കേസ് പിടികിട്ടാപ്പുള്ളി ബംഗളൂരുവിൽ പിടിയിൽ; കുടുംബത്തോടൊപ്പം കഴിഞ്ഞത് 'സാബു' എന്ന വ്യാജപേരിൽ
