തെക്കന്‍ കേരളത്തിന് സമീപം ചക്രവാതചുഴി; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ അതിശക്ത മഴ മുന്നറിയിപ്പുണ്ട്

Kerala Rain Alert
Kerala Rain Alert
Last Updated :10 November 2025, 5:20 pm IST
Edited by :jayakumarna

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതചുഴി രൂപപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ തെക്കന്‍ ജില്ലകളില്‍ ഉച്ചക്ക് ശേഷവും രാത്രിയും ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. പൊതുവെ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം അറിയിച്ചു.

തുലാവര്‍ഷം സജീവമായതോടെ മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. നാളെ തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലും അതിശക്ത മഴ മുന്നറിയിപ്പുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

News Now

Summary

A new cyclone has formed near South Kerala. Warning of possible rain with thunder and lightning in southern districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates