ദലിത് വിദ്യാർഥിയുടെ തലമുടി മുറിച്ച സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ, പ്രധാനാധ്യാപിക ഒളിവിൽ

സംഭവത്തിന് പിന്നാലെ പ്രധാനാധ്യാപിക ഷേർലി ജോസഫ് ഒളിവിൽ പോയി

ബാലാവകാശ കമ്മീഷൻ കേസെടുത്തു / ടെലിവിഷൻ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:27 am IST
Edited by :migrator

കാസർകോട്: ചിറ്റാരിക്കാലിലെ കോട്ടമല എംജിഎം യുപി സ്കൂളിൽ പ്രധാനാധ്യാപിക ദലിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ചിറ്റാരിക്കൽ എസ്‌എച്ച്‌ഒ, കാസർകോട് ഡിഡിഇ എന്നിവരോടും കമ്മീഷൻ റിപ്പോർട്ട് തേടി. 

അതേസമയം സംഭവത്തിൽ ‌പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുത്തി കേസെടുത്തതിന് പിന്നാലെ പ്രധാനാധ്യാപിക ഷേർലി ജോസഫ് ഒളിവിൽ പോയി. ഇക്കഴിഞ്ഞ 19നായിരുന്നു കേസിനാസ്പദമായ സംഭവം. മുടി വെട്ടിയില്ലെന്ന് പറഞ്ഞ് അഞ്ചാം ക്ലാസുകാരനെ സ്കൂൾ അസംബ്ലിക്കിടെ സ്റ്റാഫ് മുറിയുടെ സമീപത്തേക്ക് കൊണ്ടുപോയി പ്രധാനാധ്യാപിക കത്രിക ഉപയോ​ഗിച്ച് ബലമായി മുടി മുറിച്ചെന്നാണ് പരാതി.

കാസർകോട് സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി എ സതീഷ്‌ കുമാറിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണനും റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now