കളമശ്ശേരി സെന്റ് തോമസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:43 am IST

News Now

കോട്ടയം: കെ എം മാണിയുടെ കൊച്ചുമകളും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ മകളുമായ പ്രിയങ്ക വിവാഹിതയായി. മണിമല പ്ലാക്കാട്ട് തോമസിന്റെയും ഗീതയുടെയും മകൻ കുര്യൻ തോമസാണ് വരൻ. ഇന്ന് കളമശ്ശേരി സെന്റ് തോമസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. 

കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ സർക്കാർ നിർദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ചടങ്ങുകളെന്ന് ജോസ് കെ മാണി പറഞ്ഞു.  പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്തിക്കുക എന്ന സർക്കാർ ഉദ്യമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോസ് വാക്സിൻ ചലഞ്ചിൽ പങ്കാളിയായി. മകളുടെ വിവാഹച്ചടങ്ങുകൾക്കായി മാറ്റിവെച്ച തുകയിൽ നിന്ന് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates