'മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യം'; മുട്ടത്തെ വയോധികന്റേത് കൊലപാതകം, അയല്‍വാസി അറസ്റ്റില്‍ 

മുട്ടത്തെ വയോധികന്റെ മരണം കൊലപാതകമെന്ന് പൊലീസ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST
Edited by :migrator

തൊടുപുഴ: മുട്ടത്തെ വയോധികന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട യേശുദാസിന്റെ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 24നാണ് മാര്‍ത്താണ്ഡം സ്വദേശിയായ യേശുദാസിനെ മുട്ടത്തെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ കൊലപാതമാണ് എന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചതാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. അയല്‍വാസിയുടെ മകളെ പീഡിപ്പിക്കാന്‍ യേശുദാസ് ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസുണ്ട്. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now