മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു.

എസ് വി പ്രദീപ്
Last Updated :20 January 2024, 8:34 am IST

News Now

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും. ആവശ്യമുന്നയിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികള്‍ ഡിജിപിയെ നേരില്‍ക്കണ്ടു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഉത്തരവ്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കാരയ്ക്കാമണ്ഡപം ജംക്ഷന് സമീപം പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിച്ചത്. ലോറി നിര്‍ത്താതെ പോയി. റോഡിലേക്കു തെറിച്ചുവീണ പ്രദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറി ഡ്രൈവര്‍ ജോയിയെ ഫോര്‍ട്ട് പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates