
മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം
മണ്ണിടിച്ചിലിന്റെ സാഹചര്യത്തില്‍ ഇടുക്കിയില്‍ മലയോര മേഖലയില്‍ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തി

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടം ടി കെ കോളനി കോട്ടപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മങ്ങാടന്‍ ബസ് ഉടമ കോട്ടക്കല്‍ എടരിക്കോട് ടൗണിലെ അനസ് മങ്ങാടന്‍ (31), തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ്‌കുട്ടി (65), കരുവാരകുണ്ട് തരിശ് സ്വദേശിശിയും സ്വകാര്യ ബസ് കണ്ടക്ടറുമായ സ്രാമ്പിക്കൽ റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി സജ്ജാദ് (23), വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കറുപ്പത്ത് റഫീഖ് (41) എന്നിവരാണ് മരിച്ചത്. അനിസിന്റെ ബാപ്പ: മങ്ങാടൻ ഹമീദ്. ഉമ്മ: പാത്തുമോൾ. ഭാര്യ: ഫാത്തിമ ഷെറിൻ. കാളികാവ് – തിരൂർ റൂട്ടിലോടുന്ന "ആര്‍ടിസി' ബസിലെ കണ്ടക്ടറാണ് റഹീം.
അനസിന്റെയും മുഹമ്മദ്കുട്ടിയുടെയും മൃതദേഹം ഞായറാഴ്ച രാത്രിതന്നെ കണ്ടെത്തിയിരുന്നു. റഹീം, സജ്ജാദ്, റഫീഖ് എന്നിവരുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് കിട്ടിയത്. പൊട്ടിക്കല്ല് മുട്ടിക്കുണ്ടില്‍നിന്നും, ആന്റണിക്കാട് അസംപ്‌ഷൻ സ്കൂളിന് പിൻവശത്തുനിന്നുമായാണ് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ടി കെ കോളനി സ്വദേശിനി സജിതയെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഞായര്‍ വൈകിട്ട് അഞ്ചോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. അവധിദിനമായതിനാല്‍ നിരവധിയാളുകള്‍ പുഴയോരത്ത് സന്ദര്‍ശനത്തിനെത്തിയിരുന്നു. ഒളർവട്ടം കനാൽമുതൽ ടി കെ കോളനിവരെ പുഴയുടെ വിവിധ ഭാഗങ്ങളിലായി ആളുകളുണ്ടായിരുന്നു. കെട്ടുങ്ങൾ, ആനക്കുണ്ട്, ബാലവാടിപ്പടി, കോയിപ്ര എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളെത്തിയത്. ചിലര്‍ പുഴയിലിറങ്ങി.
മലവെള്ളപ്പാച്ചിലില്‍ പുഴയിലെ വെള്ളം ഉയർന്നു. ചിലര്‍ സമീപത്തെ മരക്കൊമ്പിലും പാറയിലും കയറിനിന്നു. ഇങ്ങനെ കയറിനിന്ന മുപ്പതോളംപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പലഭാഗത്തും ആളുകൾ രക്ഷപ്പെടാനാകാതെ ഏറെനേരം കുടുങ്ങിക്കിടന്നു. പ്രതികൂല കാലാവസ്ഥയെയും ഇരുട്ടിനെയും തുടര്‍ന്ന് ഞായര്‍ രാത്രി 9.30ന് അവസാനിപ്പിച്ച തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കുകയായിരുന്നു.
ഇതോടെ സംസ്ഥാനത്ത് കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകലിലുണ്ടായ വിവിധ മഴക്കെടുതികളില്‍ മരണം ഒമ്പതായി ഉയര്‍ന്നു. വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ വിനോദസഞ്ചാരി മരിച്ചു. വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് തമിഴ്നാട് സ്വദേശിയായ സംഗീതയാണ് മരിച്ചത്. അടിമാലിയില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് അഞ്ചു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
മണ്ണിടിച്ചിലിന്റെ സാഹചര്യത്തില്‍ ഇടുക്കിയില്‍ മലയോര മേഖലയില്‍ രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തി. വൈകീട്ട് ഏഴു മണി മുതല്‍ രാവിലെ 6 മണിവരെയാണ് നിയന്ത്രണം. സാഹസിക വിനോദ കേന്ദ്രങ്ങള്‍ അടയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മണ്ണിടിച്ചില്‍ കണക്കിലെടുത്ത് പഴയ മൂന്നാറില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പഴയ മൂന്നാറില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ സിഎസ്‌ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലേക്ക് പ്രവേശിച്ച്, പൊലീസ് സ്റ്റേഷന് സമീപത്തെ പാലം കടന്നാണ് മൂന്നാര്‍ ടൗണിലെത്തേണ്ടത്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
WHAT TO READ NEXT

സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം; മൂന്ന് പേർ പിടിയിൽ
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Death toll from flash floods in Malappuram rises to five; nine deaths across the state due to rain-related incidents
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





