ലൈസന്‍സ് ബന്ധിപ്പിച്ചിട്ടുണ്ടോ? 60 സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധം
മോട്ടോര്‍വാഹന വകുപ്പിലെ സേവനങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ 60 സേവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആധാര്‍ അധിഷ്ഠിതമാകും. ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകര്‍ക്കേ ഈ സൗകര്യം ലഭ്യമാകു. ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉടമയുടെ ആധാര്‍ബന്ധിത മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപിയാണ് സുരക്ഷാക്രമീകരണം. വാഹനം വില്‍ക്കുമ്പോള്‍ വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഇത്തരത്തില്‍ ആധാര്‍ ഒടിപി വച്ച് അപേക്ഷ പൂര്‍ത്തിയാക്കണം. ഓഫീസിലേക്ക് വരേണ്ടതില്ല.
ഇതേ രീതിയില്‍ ഓരോ സേവനങ്ങള്‍ക്കും ആധാര്‍ ഒടിപി നിര്‍ബന്ധമാക്കും. ഓഫീസ് നടപടി ക്രമങ്ങളും ലഘൂകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
WHAT TO READ NEXT

1 ടിന് അരവണ, 3 കവര്‍ അപ്പം; ശബരിമലയില്‍ നിയന്ത്രണം
അധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യമുണ്ടാകും. അതിനു ശേഷമേ അപേക്ഷ നല്‍കാന്‍ കഴിയു. അപേക്ഷകള്‍ക്ക് മുന്‍ഗണനാക്രമമുണ്ടാകും. ഉദ്യോഗസ്ഥരുടെ താത്പര്യത്തിനു അനുസരിച്ച് ഇടനിലക്കാരുടെ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയില്ല. ഇടനിലക്കാരുടെ അപേക്ഷകള്‍ തിരിച്ചറിയാനും കഴിയില്ല.
നിലവില്‍ 21 സേവനങ്ങള്‍ മാത്രമാണ് ആധാര്‍ അധിഷ്ഠിതം. ഹിയറിങ് ഉള്‍പ്പെടെ ഓഫീസുകളില്‍ ഹാജരാകേണ്ട അപേക്ഷകളില്‍ സമയം നിശ്ചയിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ നിലവില്‍ വരും. ഇതിലൂടെ അപേക്ഷകര്‍ക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Kerala MVD Integrates Aadhaar OTP Authentication for 60 Online Services
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




