News Now
ഹെയർ ഡൈ പുരട്ടുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന് നഷ്ടമായി; അന്വേഷണത്തിന് എസ്ഐടി

കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട തീവ്ര ന്യുന മര്ദ്ദം അതിതീവ്ര ന്യുന മര്ദ്ദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറു ദിശയില് സഞ്ചരിക്കുന്ന അതിതീവ്ര ന്യുന മര്ദ്ദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തില് ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില് മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പില് പറയുന്നു.
വടക്ക് വടക്ക് പടിഞ്ഞാറു ദിശയില് സഞ്ചരിക്കുന്ന ന്യൂനമര്ദം നാളെ രാവിലെയോടെ തീവ്രചുഴലിക്കാറ്റായും മെയ് 12 ന് അതി തീവ്രചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന് സാധ്യതയുണ്ട്. അതിനുശേഷം വടക്ക് വടക്ക് കിഴക്ക് ദിശ മാറി മെയ് 13 ഓടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെയ് 14 ന് ഉച്ചയോടെ ബംഗ്ലാദേശിനും മ്യാന്മറിനും ഇടയില് പരമാവധി 130 കിമീ വേഗത്തില് കരയില് പ്രവേശിക്കാന് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന് നഷ്ടമായി; അന്വേഷണത്തിന് എസ്ഐടി

കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി
