
മോഹന്‍ലാലിന്റെ വ്യാജ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം
തന്റെ വ്യക്തിത്വ അവകാശങ്ങളും സംരക്ഷിക്കണമെന്നും വ്യാജ സൃഷ്ടികളും പകര്‍പ്പവകാശ ലംഘനവും തടയണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാല്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഇടപെടല്‍

ന്യുഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ നടന് മോഹന്‍ലാലിന് ആശ്വാസം. ലാലിന്റെ വ്യാജ ചിത്രങ്ങള്‍ വിഡിയോകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ മെറ്റയ്ക്കും ഗൂഗിളിനുമടക്കം ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്കി. തന്റെ വ്യക്തിത്വ അവകാശങ്ങളും സംരക്ഷിക്കണമെന്നും വ്യാജ സൃഷ്ടികളും പകര്‍പ്പവകാശ ലംഘനവും തടയണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാല്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഇടപെടല്‍. ലിങ്കുകള്‍ നീക്കുന്നതില്‍ പ്ലാറ്റ്ഫോമുകള് വിവരം നല്‍കണം.
തന്റെ അനുമതിയില്ലാതെ വ്യക്തിത്വ അവകാശങ്ങള്‍ ലംഘിക്കുന്ന ഓണ്‍ലൈന്‍ പേജുകളും അവയിലെ ഉള്ളടക്കങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്. തന്റെ ശബ്ദം ക്ലോണ്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതീവ ഗുരുതരമായ പ്രശ്നമാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തില്‍ അവകാശലംഘനം നടത്തുന്ന ലിങ്കുകളുടെ പട്ടികയും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു
അനുവാദമില്ലാതെ ചിത്രവും പേരും ഉപയോഗിക്കുന്നതെന്തിനാണെന്ന് ഇ-കൊമേഴ്സ് സ്ഥാപനത്തോട് ജസ്റ്റിസ് ജസ്റ്റിസ് ജ്യോതി സിങ് ചോദിച്ചു. നീക്കം ചെയ്യേണ്ട ഓണ്‍ലൈന്‍ പേജുകളുടെ ക്രോഡീകരിച്ച വിവരം സഹിതം മോഹന്‍ലാലിന്റെ അഭിഭാഷകര്‍ പുതിയ അപേക്ഷ നല്കി. വ്യാജ നിര്‍മിതികള്‍ അപ്ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളോട് നിര്‍ദ്ദേശിച്ച കോടതി കേസില്‍ കൂടുതല്‍ പേരെ എതിര്കക്ഷികളാക്കാനും അനുമതി നല്കി.
മോഹന്‍ലാലിന് പുറമെ മുന്‍പ് പല പ്രമുഖ താരങ്ങളും സമാനമായ രീതിയില്‍ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, അനില്‍ കപൂര്‍, സൊണാക്ഷി സിന്‍ഹ തുടങ്ങിയവര്‍ ഇത്തരത്തിലുള്ള ഹര്‍ജികളുമായി കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Delhi High Court Upholds Mohanlal’s Personality Rights, Seeks Details of Unauthorised Content Uploaders
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




