
വിദേശിയായാലും കുഴപ്പമില്ല; വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് കോടതി
ഹിന്ദു വിവാഹ നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തടസ്സമുണ്ടെങ്കിലും സ്‌പെഷ്യല്‍ മ്യാരേജ് ആക്ടില്‍ ഇതിനുള്ള വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി തള്ളിയത്

ന്യൂഡല്‍ഹി: നിയമവും നടപടിക്രമങ്ങളും പാലിച്ചാല്‍ പങ്കാളികളില്‍ ഒരാള്‍ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരര്‍ക്ക് സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. സ്വീഡിഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജയും സ്വീഡിഷുകാരനായ യുവാവും തമ്മിലുള്ള വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദു ആചാരപ്രകാരമാണ് ഇരുവരും മാര്‍ച്ച് 14ന് ഡല്‍ഹിയില്‍ വിവാഹിതരായത്. വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഡല്‍ഹിയിലെ താമസക്കാരനായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ വന്നതോടെ യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹിന്ദു വിവാഹ നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തടസ്സമുണ്ടെങ്കിലും സ്‌പെഷ്യല്‍ മ്യാരേജ് ആക്ടില്‍ ഇതിനുള്ള വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി തള്ളിയത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Foreign Nationals Can Register Marriage Under Special Marriage Act If Other Conditions Met; Indian Citizenship Not Mandatory: Delhi High Court
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


