ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് : കണ്ണൂര്‍ ലീഗില്‍ പൊട്ടിത്തെറി, ലീഗ് നേതാക്കളെ തടഞ്ഞുവെച്ച് പ്രതിഷേധം

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം / ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:34 am IST
Edited by :migrator

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ പൊട്ടിത്തറി. ലീഗിന്റെ സംസ്ഥാന നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. പ്രതിഷേധം കയ്യാങ്കളിയിലേക്ക് വരെ നീണ്ടു.
  
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരിം ചേലേരി, ജില്ലാ പ്രസിഡന്റ് ബി കുഞ്ഞുമുഹമ്മദ് എന്നിവരെയും പ്രവര്‍ത്തകര്‍ തടഞ്ഞു. 

പ്രാദേശിക പ്രവര്‍ത്തകരോട് ആലോചിക്കാതെ ലീഗ് നേതൃത്വം ഏകപക്ഷീയമായി തിരുമാനം എടുത്തുവെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി സബീനയെ ഇന്നലെ രാത്രി തെരഞ്ഞെടുത്തിരുന്നു. 

സബീനയേക്കാള്‍ സീനിയറായ രണ്ടുപേര്‍ കൂടി ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മല്‍സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തന പരിചയവും, പ്രവര്‍ത്തകരുടെ വികാരവും കണക്കിലെടുക്കാതെയാണ് ഡെപ്യൂട്ടി മേയറെ നിശ്ചയിച്ചതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. 

കസാലക്കോട്ടയില്‍ നിന്നും വിജയിച്ച കൗണ്‍സിലര്‍ ഷമീല ടീച്ചറെ ഡെപ്യൂട്ടി മേയര്‍ ആക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധം. നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ലീഗ് കണ്ണൂര്‍ മേഖല പ്രസിഡന്റ് റാഷിദ് താഴത്ത് സ്ഥാനം രാജിവെച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now