
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആലുവ: ശിവരാത്രി മണപ്പുറത്ത് ബലിതർപ്പണം നടത്തി ആയിരങ്ങൾ. ശിവരാത്രി ആഘോഷങ്ങളിൽ ഭക്തിസാന്ദ്രമായ ആലുവ മണപ്പുറത്ത് രാത്രി പന്ത്രണ്ട് മണിയോടെ ബലിതർപ്പണം ആരംഭിച്ചു. ബുധൻ രാത്രി 11 വരെ ബലിതർപ്പണം നടത്താം.
ശിവരാത്രിയിൽ പുലരുവോളം ഭക്തരുടെ ഒഴുക്കായിരുന്നു മണപ്പുറത്തേക്ക്. കോവിഡ് മാനദണ്ഡങ്ങളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ചാണ് ബലിതർപ്പണ ചടങ്ങുകൾ. നൂറ്റി അൻപതിലേറെ ബലിത്തറകളാണ് ഒരുക്കിയിരുന്നത്. ഒരേ സമയം ആയിരത്തോളം പേർക്ക് ബലിയിടാനുള്ള സൗകര്യം.
നിയന്ത്രണങ്ങളുണ്ടെങ്കിലും രാത്രിയിലും നിരവധി ഭക്തർ പുഴയിലിറങ്ങി ബലിയർപ്പിച്ചു. ബലിതർപ്പണത്തിനായി പുഴയിലിറങ്ങുന്നവർക്ക് സുരക്ഷയ്‌ക്കായി പുഴയിലും ബാരിക്കേഡുകൾ സ്ഥാപിച്ചു. അഗ്നി രക്ഷാസേനയുടെ ബോട്ടുകള്‍ പെരിയാറില്‍ റോന്തു ചുറ്റിയും സുരക്ഷ ഉറപ്പാക്കിയിരുന്നു.ആലുവയിലെങ്ങും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയത്. ഗതാഗത നിയന്ത്രണങ്ങളും നടപ്പാക്കിയിട്ടുണ്ട് . കെഎസ്ആർടിസിയും കൊച്ചി മെട്രോയും സ്പെഷ്യൽ സർവീസുകളും ഒരുക്കിയിരുന്നു.
A group of devotees performing the Bali tharpanam at Aluva Manappuram on Wednesday.the Mahadeva temple premises are expected to witness thousands of devotees this time.@NewIndianXpress @xpresskerala @shibasahu2012 @MSKiranPrakash pic.twitter.com/qkg9P79oor
â A Sanesh (@sanesh_TNIE) March 2, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


