
ഡിജി കേരളം 2.0; മാസ്കോട്ടായ വേഴാമ്പലുകള്‍ക്ക് നിങ്ങള്‍ക്കും പേരിടാം
സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയായ 'ഡിജി കേരളം'ത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നു

തിരുവനന്തപുരം: സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയായ 'ഡിജി കേരളം'ത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നു. ഈ ഘട്ടത്തില്‍ മാസ്കോട്ടായ വേഴാമ്പലുകള്‍ക്ക് പേരിടാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ഡിജിറ്റല്‍ സാക്ഷരത, കേരളീയ സംസ്കാരം, സാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി (എഐ), സൈബര്‍ സുരക്ഷ എന്നിവ കോര്‍ത്തിണക്കിക്കൊണ്ടുള്ള ലളിതവും മനോഹരവുമായ പേരുകളാവണം നിര്‍ദേശിക്കേണ്ടത്.
പദ്ധതിയുടെ പ്രചരണാര്‍ത്ഥം കേരളത്തിന്റെ സംസ്ഥാന പക്ഷിയായ വേഴാമ്പലിനെയാണ് മാസ്കോട്ടായി അവതരിപ്പിക്കുക. രണ്ടാം ഘട്ടമായതിനാല്‍ രണ്ട് വേഴാമ്പലുകള്‍ ഡിജി കേരളത്തിനായി അണിനിരക്കും. ഈ വേഴാമ്പലുകള്‍ക്ക് അനുയോജ്യമായ പേരുകള്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശിക്കാം.
ഡിജിറ്റല്‍ സാക്ഷരത, കേരളീയ സംസ്കാരം, സാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി (എഐ), സൈബര്‍ സുരക്ഷ എന്നിവ കോര്‍ത്തിണക്കിക്കൊണ്ടുള്ള ലളിതവും മനോഹരവുമായ പേരുകളാവണം നിര്‍ദേശിക്കേണ്ടത്. പേര് നല്കാന് താല്‍പ്പര്യമുള്ളവര്‍ നിങ്ങളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ pdschemes@gmail.com മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. അവസാന തീയതി ഫെബ്രുവരി 13.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
digi kerala 2.0 project
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കാലവര്‍ഷം 'ചതിച്ചു ആശാനെ'; കടുത്ത ചൂടിലേക്ക് കടന്ന് കേരളം, പ്രതീക്ഷ തുലാവര്‍ഷത്തില്‍

കേരളം വിഡി സതീശന്റെ കൈയില്‍ ഭദ്രമെന്ന് സി ദിവാകരന്; ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി പറയുന്ന നേതാവെന്ന് മുഖ്യമന്ത്രി


