
Water metro: ഏലൂരില്‍ നിന്ന് നേരിട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്ക്; വാട്ടര്‍മെട്രോ സര്‍വീസിന് ഇന്ന് തുടക്കം
രാവിലെ രണ്ട് ബോട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്കും 2 ബോട്ട് തിരികെ ഏലൂരിലേയ്ക്കും സര്‍വീസ് നടത്തും.

കൊച്ചി: ഏലൂര്‍ ജെട്ടിയില്‍ നിന്ന് ഹൈക്കോടതി ജെട്ടിയിലേയ്ക്ക് ഇന്ന് മുതല്‍ വാട്ടര്‍മെട്രോ നേരിട്ട് സര്‍വീസ് നടത്തും. നേരത്തെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ ജെട്ടിയിലിറങ്ങി അടുത്ത ബോട്ട് പിടിച്ചായിരുന്നു ഹൈക്കോടതി ജെട്ടിയിലേയ്ക്ക് ആളുകള്‍ എത്തിയിരുന്നത്.
രാവിലെ രണ്ട് ബോട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്കും 2 ബോട്ട് തിരികെ ഏലൂരിലേയ്ക്കും സര്‍വീസ് നടത്തും. വൈകുന്നേരവും 2 സര്‍വീസ് ഉണ്ട്. ബാക്കി സമയം പതിവു പോലെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ വരെയും തിരിച്ചും. 2022ല്‍ പണി പൂര്‍ച്ചിയാക്കി തരണമെന്ന വ്യവസ്ഥയോടെ 23 ബോട്ട് പണിയാന്‍ കൊച്ചി കപ്പല്‍ ശാലയ്ക്ക് കരാര്‍ നല്‍കിയെങ്കിലും ഇതുവരെ 19 ബോട്ടാണ് ലഭിച്ചിരിക്കുന്നത്. ബോട്ട് കിട്ടിയാല്‍ അടുത്ത മാസം മുതല്‍ മട്ടാഞ്ചേരിക്ക് വാട്ടര്‍മെട്രോ ബോട്ട് ഓടിക്കും. കരാര്‍ നല്കിയ ബോട്ടുകള്‍ കിട്ടിയില്ലെങ്കിലും അടുത്ത സെറ്റ് ആയി 15 ബോട്ടുകളുടെ ടെന്‍ഡര്‍ അവസാന ഘട്ടത്തിലാണ്.
കൊച്ചി വാട്ടര്‍ മെട്രോ ഏലൂര്‍ ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14 നാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ള റൂട്ടും സര്‍വ്വീസ് തുടങ്ങി. സൗത്ത് ചിറ്റൂര്‍ ജെട്ടിയില്‍ പുതിയ പൊന്റൂണ്‍ സൗകര്യം വരുന്നത് വരെ ഡബിള്‍ ബാങ്കിംഗ് ഏര്‍പ്പെടുത്തി ബോട്ടുകള്‍ക്ക് സര്‍വ്വീസിന് സൗകര്യമൊരുക്കുകയാണ് ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍
സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും

നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ രൂപകല്‍പ്പന; ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു



