200 രൂപക്ക് ഓളപ്പരപ്പില്‍ രണ്ട് മണിക്കൂര്‍ കറങ്ങാം; വേമ്പനാട്ട് കായലില്‍ സണ്‍സെറ്റ് ക്രൂയിസ് ബോട്ട് സര്‍വീസ്

ആകെ 90 സീറ്റുകളുള്ള ബോട്ടില്‍ 30 എണ്ണം മുകള്‍ നിലയിലാണ്. ഒരാള്‍ക്ക് 200 രൂപയാണ് നിരക്ക്.

Sunset cruise boat service launched in Vembanad Lake
സണ്‍സെറ്റ് ക്രൂയിസ് ബോട്ട് സര്‍വീസ് തുടങ്ങിai image
Last Updated :6 October 2026, 1:15 pm IST
Edited by :Sujith

ആലപ്പുഴ: അന്തി മയങ്ങിയ കുട്ടനാടിന്റ ഭംഗിയും വേമ്പനാട്ട് കായലില്‍ നിന്നുള്ള അതിമനോഹരമായ അസ്തമയ കാഴ്ച്ചകളും ഇനി കുറഞ്ഞ ചെലവില്‍ കണ്‍കുളിര്‍ക്കെ ആസ്വദിക്കാം. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന സണ്‍സെറ്റ് ക്രൂയിസ് ബോട്ട് സര്‍വീസ് തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ജലഗതാഗത വിനോദസഞ്ചാര മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതിനായി ആവിഷ്‌കരിച്ച ഈവനിംഗ് സണ്‍സെറ്റ് ക്രൂയിസ് ബോട്ട് സര്‍വീസ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ജി. സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ.ഡി. തോമസ് എംഎല്‍ എ അധ്യക്ഷത വഹിച്ചു.

'സീ കുട്ടനാട്' എന്ന ബോട്ടാണ് ദിവസവും വൈകീട്ട് 5.30 ന് യാത്ര തിരിച്ചു, നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമട കായലിലൂടെ, സായി-മംഗലശ്ശരി-കുപ്പപ്പുറം-പുഞ്ചിരി വഴി രണ്ട് മണിക്കൂര്‍ കറങ്ങി തിരിച്ചെത്തുക. ആകെ 90 സീറ്റുകളുള്ള ബോട്ടില്‍ 30 എണ്ണം മുകള്‍ നിലയിലാണ്. ഒരാള്‍ക്ക് 200 രൂപയാണ് നിരക്ക്.

കാലത്തിനനുസരിച്ചു പരിഷ്‌ക്കരിക്കുന്ന ജല ഗതാഗത വകുപ്പിന്റെ, സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഏറ്റവും പുതിയ പദ്ധതിയാണ് സണ്‍സെറ്റ് ക്രൂയിസ് ബോട്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജി സുധാകരന്‍ എം എല്‍ എ പറഞ്ഞു. സാധാരണക്കാര്‍ക്കും കുറഞ്ഞ നിരക്കില്‍ കായലിലെ മനോഹരമായ അസ്തമയ ദൃശ്യം ആസ്വദിക്കാനാകും എന്നതാണ് സര്‍വീസിന്റെ പ്രത്യേകത. പുതിയ സര്‍വീസ് വഴി ആലപ്പുഴയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് എ ഡി തോമസ് എം എല്‍ എ പറഞ്ഞു. മുല്ലയ്ക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ സതീദേവി, ജല ഗതാഗത വകുപ്പ് ഡയറക്ടര്‍ ജെ ഒ അരുണ്‍, പ്രൊജക്റ്റ് ഓഫീസര്‍ എം വി അരുണ്‍ എന്നിവര്‍ സംസാരിച്ചു.

സണ്‍സെറ്റ് ക്രൂയിസ് ബോട്ട് സര്‍വീസ് ബുക്കിങ്ങിന് 9400050326 നമ്പറില്‍ ബന്ധപ്പെടണം.

News Now

Summary

Sunset cruise boat service launched in Vembanad Lake

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates