
അപ്ഡേഷന് ശേഷം ഡിസ്പ്ലേയിൽ വര; ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകണമെന്ന് ഉത്തരവ്
മൊബൈൽ ഫോൺ ഡിസ്‌പ്ലേയിൽ വരകളുണ്ടാവുകയും ഡിസ്‌പ്ലേ അവ്യക്തമാവുകയും ചെയ്‌തതിന് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കമീഷൻ വിധി

തിരുവനന്തപുരം: മൊബൈൽ ഫോൺ ഡിസ്‌പ്ലേയിൽ വരകളുണ്ടാവുകയും ഡിസ്‌പ്ലേ അവ്യക്തമാവുകയും ചെയ്‌തതിന് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കമീഷൻ വിധി. സോഫ്‌റ്റ്‌വെയർ അപ്‌ഡേഷനുശേഷമാണ് മൊബൈൽ ഫോൺ ഡിസ്‌പ്ലേയിൽ വരകൾ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം സ്വദേശി അഡ്വ. കെ ആർ ദിലീപ് സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കമീഷൻ നടപടി.
42,999 രൂപയ്‌ക്ക് വാങ്ങിയ ഫോണിന്റെ സ്‌ക്രീനിലാണ് അപ്‌ഡേഷനുശേഷം പിങ്ക്‌ലൈൻ പ്രത്യക്ഷപ്പെട്ടത്. അംഗീകൃത സർവീസ് സെന്ററിനെ സമീപിച്ചപ്പോൾ സ്‌ക്രീൻ സൗജന്യമായി മാറ്റിത്തരാമെന്നും ഓർഡർ ചെയ്‌തതായും അറിയിച്ചു. പിന്നീട് നിരന്തരം സമീപിച്ചപ്പോൾ 19,000 രൂപയ്‌ക്ക് തിരിച്ചെടുക്കുകയോ ഡിസ്‌പ്ലേ വരുന്നതുവരെ കാത്തിരിക്കാനോ ആവശ്യപ്പെട്ടു.
പിന്നീടും സ്‌ക്രീനിൽ പിങ്ക്‌ലൈൻ വന്നതോടെയാണ് കമീഷനെ സമീപിച്ചത്. നിർമാണത്തിലെ അപാകമാണെന്ന് കണ്ടെത്തിയ പി വി ജയരാജൻ അധ്യക്ഷനും വി ആർ വിജു, പ്രീതാ ജി നായർ എന്നിവർ അംഗങ്ങളുമായ കമീഷൻ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഫോണിന്റെ വിലയായ 42,999 രൂപ തിരികെ നൽകാനും കോടതി ചെലവ്, നഷ്ടപരിഹാരം എന്നിവയായി 12,500 രൂപ നൽകാനുമാണ് ഉത്തരവ്. പരാതിക്കാരനുവേണ്ടി ശ്രീവരാഹം എൻ ജി മഹേഷ്, ഷീബ ശിവദാസൻ എന്നിവർ ഹാജരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍



