ഇന്ന് ഒരു ജില്ലയിലും ആയിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ ഇല്ല; കണക്കുകൾ

ഇന്ന് ഒരു ജില്ലയിലും ആയിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ ഇല്ല; കണക്കുകൾ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:51 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ എറണാകുളം ജില്ലയിൽ. ഒരു ജില്ലയിലും ഇന്ന് ആയിരത്തിന് മുകളിൽ രോ​ഗികളില്ല. എറണാകുളത്ത് 907 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ ഇന്ന് 6468 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. 

എറണാകുളം 907, തിരുവനന്തപുരം 850, തൃശൂർ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂർ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250, മലപ്പുറം 250, വയനാട് 192, പത്തനംതിട്ട 189, കാസർക്കോട് 135 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 151 മരണങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,685 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5914 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 497 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1017, കൊല്ലം 517, പത്തനംതിട്ട 541, ആലപ്പുഴ 217, കോട്ടയം 546, ഇടുക്കി 362, എറണാകുളം 772, തൃശൂർ 854, പാലക്കാട് 259, മലപ്പുറം 282, കോഴിക്കോട് 616, വയനാട് 56, കണ്ണൂർ 341, കാസർക്കോട് 88 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 68,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,50,281 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

News Now