
News Now
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

കൊച്ചി; ചേലാമറ്റത്ത് നാലംഗകുടുംബത്തിന്റെ ആത്മഹത്യ കടക്കെണിയെ തുടർന്ന്. ഡിസംബർ 31നകം എല്ലാവർക്കും പണം നൽകാമെന്നായിരുന്നു അറിയിച്ചത്. രാവിലെ പണം ലഭിക്കേണ്ടവർ വീട്ടിൽ എത്താനും ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാക്കു പാലിക്കാതെ വന്നതോടെയാണ് രണ്ട് കുഞ്ഞുമക്കൾക്കൊപ്പം ബിജുവും ഭാര്യ അമ്പിളിയും ജീവനൊടുക്കിയത്.
പ്രദേശത്ത് ചിട്ടി നടത്തി പൊട്ടിയതാണ് ഇദ്ദേഹത്തെ വലിയ കടക്കാരനാക്കിയതെന്നാണ് അയൽവാസികൾ പറയുന്നത്. നാട്ടുകാരുടെ കൈയിൽനിന്നുൾപ്പടെ ഇയാൾക്ക് ലക്ഷങ്ങളുടെ കടമുണ്ടായിരുന്നു. ബന്ധുക്കൾക്കെതിരെയും എഴുതിവെച്ചിട്ടുണ്ട്. വീടിന്റെ ചുമരിൽ മൂന്നു സ്ഥലങ്ങളിൽ തന്റെ ബന്ധുക്കളെ ആരെയും മൃതദേഹം കാണാൻ അനുവദിക്കരുത് എന്ന് എഴുതി വച്ചിരുന്നത്.
പെരുമ്പാവൂർ ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭന്റെ മകൻ ബിജു (46), ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരെയാണു വീടിനകത്തു രണ്ടു കയറുകളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ ഹാളിലെ ഹുക്കിൽ പിതാവും മകനും, ബെഡ് റൂമിലെ ഹുക്കിൽ അമ്മയും മകളും ഓരോ കയറുകളുടെ ഇരുഭാഗങ്ങളിലുമായി തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


