
News Now
മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്വേ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

കാരശ്ശേരി ബാങ്ക് സെർവർ ഹാക്കിംഗും വ്യാജ അംഗത്വവും; പ്രത്യേക അന്വേഷണ സംഘത്തിന് ശുപാർശ
കൊച്ചി:ഫോര്ട്ടുകൊച്ചിയിലെ പുതുവര്ഷാഘോഷത്തിന്റെ ഭാഗമായി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കരുതെന്ന് നിര്ദേശം. ഫോര്ട്ടുകൊച്ചി ആര് ഡി ഒയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കാര്ണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് സാധാരണ ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് നിര്ദേശം. സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ടാണ് ഇത്തരം വിലക്ക് ഏര്പ്പെടുത്താന് കാരണം.
കൊച്ചിന് കാര്ണിവലിനോടനുബന്ധിച്ച് നടത്തുന്ന നാടകത്തിന്റെ പേരില് നിന്ന് ഗവര്ണര് മാറ്റണമെന്ന ഉത്തരവും പുറത്തുവന്നു. ഗവര്ണറും തൊപ്പിയും എന്ന നാടകമാണ് പുതുവത്സരാഘോഷത്തില് കാര്ണിവലില് ഉള്പ്പെടുത്തിയിരുന്നത്. ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണ് പേരെന്നാണ് പരാതിയിലുള്ളത്. ബിജെപി നേതാവ് നല്കിയ പരാതിയിലാണ് നിര്ദേശം . ഫോര്ട്ട് കൊച്ചി സബ്ഡിവിഷണല് മജിസ്ട്രേറ്റാണ് നാടകത്തിന് വിലക്കേര്പ്പെടുത്തിയത്.
നാടകത്തില് രാഷ്ട്രീയമില്ലെന്നും നാടകം ഇന്ന് അവതരിപ്പിക്കില്ലെന്നുമാണ് കൊച്ചി നാടക മേഖല സമിതിയുടെ തീരുമാനം. ഇതിന് മുമ്പും ഇതേ നാടകം പല വേദികളില് അവതരിപ്പിച്ചിട്ടുണ്ട്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

