വ്യക്തിപരമായ പരാജയമായി കാണരുത്; ഇഎം അഗസ്തിയോട് എംഎം മണി
മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്
തൊടുപുഴ: ഉടുമ്പന്‍ ചോലയില്‍ എതിര് സ്ഥാനാര്‍ഥി ഇഎം അഗസ്തി നല്ല മത്സരമാണ് കാഴചവച്ചതെന്ന് എംഎം മണി. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എംഎം മണി പറഞ്ഞു.
എംഎം മണിയോട് പരാജയപ്പെട്ട സാഹചര്യത്തില്‍ നാളെ തല മൊട്ടയടിക്കുമെന്ന് ഇഎം അഗസ്തി വ്യക്തമാക്കിയിരുന്നു. നാളെ തല മൊട്ടയടിക്കുമെന്ന് മന്ത്രി എംഎം മണിയുടെ എതിര് സ്ഥാനാര്‍ഥി ഇഎം അഗസ്തി. ഉടുമ്പന്‍ ചോലയില്‍ മന്ത്രി മണി വീണ്ടും ജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇഎം അഗസ്തി വെല്ലുവിളിച്ചിരുന്നു.
മാധ്യമങ്ങള്‍ പുറത്ത് വിടുന്ന സര്‍വ്വേ ഫലങ്ങളില്‍ തനിക്ക് വിശ്വാസമില്ല. സര്‍വ്വേകള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ചാനല്‍ മേധാവികള്‍ തല മൊട്ടയടിക്കാന്‍ തയ്യാറാകുമോ എന്നും ഇഎം അഗസ്തി ചോദിച്ചിരുന്നു. കേരളത്തില്‍ ചാനലുകളെ പിണറായി വിജയന് വിലയ്ക്കെടുത്തിരിക്കുകയാണെന്നും അഗസ്തി ആരോപിച്ചിരുന്നു.
എംഎം മണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
എല്ലാവര്ക്കും നന്ദി.
എന്റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തില്‍ നമുക്ക് ഒന്നിച്ചു മുന്നേറാം
നാളെ തല മൊട്ടയടിക്കുമെന്ന് മന്ത്രി എംഎം മണിയുടെ എതിര് സ്ഥാനാര്‍ഥി ഇഎം അഗസ്തി. ഉടുമ്പന്‍ ചോലയില്‍ മന്ത്രി മണി വീണ്ടും ജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇഎം അഗസ്തി വെല്ലുവിളിച്ചിരുന്നു.
മാധ്യമങ്ങള്‍ പുറത്ത് വിടുന്ന സര്‍വ്വേ ഫലങ്ങളില്‍ തനിക്ക് വിശ്വാസമില്ല. സര്‍വ്വേകള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ചാനല്‍ മേധാവികള്‍ തല മൊട്ടയടിക്കാന്‍ തയ്യാറാകുമോ എന്നും ഇഎം അഗസ്തി ചോദിച്ചിരുന്നു. കേരളത്തില്‍ ചാനലുകളെ പിണറായി വിജയന് വിലയ്ക്കെടുത്തിരിക്കുകയാണെന്നും അഗസ്തി ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അവസാനത്തെ സ്മാര്‍ത്ത വിചാരത്തിന്റെ കഥ - അദ്ധ്യായം അഞ്ച്

'നവ്യ കണ്ണൂരുകാരി ആണോ ? ഞാൻ വന്നതിന് ശേഷമാണ് അവർ സിനിമയിൽ വരുന്നത്'; മേയറെ വിമർശിച്ച് കണ്ണൂർ ശ്രീലത

'പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ 5 കോടി വാങ്ങി'; വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതെന്ന് കോഹ്ലി

ഫ്രിഡ്ജ് എത്ര ഇടവിട്ട് വൃത്തിയാക്കണം? അറിയണം ശരിയായ ക്ലീനിങ് രീതി




