'മറ്റുള്ളവരുടെ ഓഫീസുകളില്‍ തൊടരുത്'; അക്രമത്തില്‍ നിന്ന് മാറിനില്‍ക്കണം: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സിപിഎം നിര്‍ദേശം

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമണ പശ്ചാത്തലത്തിലാണ് തീരുമാനം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:03 am IST
Edited by :migrator


തിരുവനന്തപുരം: മറ്റുള്ള പാര്‍ട്ടികളുടെയോ സംഘടനകളുടെയോ ഓഫിസുകള്‍ക്കുനേരെ ഒരാക്രമണവും പാടില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ കര്‍ശന നിര്‍ദേശം. രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമണ പശ്ചാത്തലത്തിലാണ് തീരുമാനം.

പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂര്‍ണമായും അക്രമത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു.
രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവം അത്യന്തം അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തത്. ഇത്തരം സംഭവങ്ങള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണ് ചെയ്യുകയെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി.സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ അക്രമസംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്. എസ്എഫ്‌ഐ ആക്രമണകാരികളുടെ പ്രസ്ഥാനമാണ്. ഭീകരവാദികളുടെ സംഘടനയാണ്. ഇത്തരത്തില്‍ വലിയതോതിലുള്ള പ്രചാരവേല നടക്കുകയാണ്. 36 എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. അത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് മുന്‍പില്‍ തകര്‍ന്നുപോകാത്ത പ്രസ്ഥാനമാണ് എസ്എഫ്‌ഐയുടേതെന്നും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now