മെഡിക്കല്‍ കോളജിലെ 15 ഡോക്ടര്‍മാര്‍ സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് ഡോക്ടര്‍ അക്വില്‍ പൊലീസിന് മൊഴി നല്‍കി

അക്വിൽ മുഹമ്മദ്, തൃശൂർ മെഡിക്കൽ കോളജ്
Last Updated :20 January 2024, 8:57 am IST

News Now

തൃശൂര്‍: മയക്കുമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പിടിയിലായി. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോക്ടര്‍ അക്വില്‍ മുഹമ്മദ് ഹുസൈന്‍ ആണ് പിടിയിലായത്. 

നിരോധിത മയക്കുമരുന്നായ എംഡിഎംഎയാണ് പിടികൂടിയത്. 2.4 ഗ്രാം എംഡിഎംഎയ്ക്ക് പുറമേ, എല്‍എസ്ഡി സ്റ്റാമ്പും പിടികൂടി. ഉപയോഗം കഴിഞ്ഞ ഹാഷിഷ് ഓയിലിന്റെ കുപ്പിയും കണ്ടെടുത്തു.

തൃശൂര്‍ മെഡിക്കല്‍ കോളജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ നിന്നാണ് ഡോക്ടര്‍ പിടിയിലാകുന്നത്. കോഴിക്കോട് സ്വദേശിയാണ് ഇയാള്‍. ബംഗലൂരുവില്‍ നിന്നാണ് എംഡിഎംഎ കൊണ്ടു വന്നിരുന്നത്. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തു നിന്നാണ് കൊണ്ടു വന്നിരുന്നതെന്നും ഡോക്ടര്‍ പൊലീസിനോട് വെളിപ്പെടുത്തി.

മെഡിക്കല്‍ കോളജിലെ 15 ഡോക്ടര്‍മാര്‍ സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് ഡോക്ടര്‍ അക്വില്‍ പൊലീസിന് മൊഴി നല്‍കി. തന്റെ മുറിയില്‍ ഇരുന്നാണ് ഡോക്ടര്‍മാര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. വന്‍തുകയ്ക്ക് ലഹരിമരുന്ന് വിറ്റിരുന്നതായും ഡോക്ടര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates