ഡോക്ടര്‍മാരുടെ സമരം ഒരാഴ്ചത്തേയ്ക്ക് മാറ്റി; ഒപി, ശസ്ത്രക്രിയ പുനരാരംഭിക്കും

വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു

Doctors' strike postponed
Doctors' strike postponedപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :5 മാർച്ച് 2026, 8:03 am IST

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു. 18 മാസത്തെ ശമ്പളക്കുടിശിക ഇപ്പോള്‍ തന്നെ അനുവദിക്കാനുള്ള നടപടികള്‍ എടുക്കാമെന്നും ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് നല്‍കാമെന്നും ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി രേഖാമൂലമാണ് ഉറപ്പു നല്‍കിയത്.

ഇതിന് പിന്നാലെയാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചതായി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്.

ഒപി, അധ്യയനം, ശസ്ത്രക്രിയകള്‍ എന്നിവ പുനരാരംഭിക്കുമെന്നും അറിയിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച. ഇപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുവാനുള്ള ഉത്തരവുകള്‍ ഇറങ്ങിയില്ലെങ്കില്‍ ഒരാഴ്ച കഴിയുമ്പോള്‍ വീണ്ടും സമരം തുടങ്ങുമെന്നാണ് ചര്‍ച്ചയില്‍ നേതാക്കള്‍ അറിയിച്ചത്.

News Now

Summary

Doctors' strike postponed for a week; OP, surgeries to resume

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates