കോതമംഗലം എംഎ കോളജിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി; പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച് മാനേജ്‌മെന്റ്
മിച്ചു മാർപ്പുവിന്റെ മരണത്തിൽ വിദ്യാർഥി പ്രാതിനിധ്യമുള്ള അന്വേഷണ സമിതി രൂപീകരിക്കും

കോതമംഗലംവിദ്യാർഥി മിച്ചു മാർപ്പുവിന്റെ അസ്വാഭാവിക മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് കോതമംഗലം എംഎ കോളജിൽ വിദ്യാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. വിദ്യാർഥി സംഘടനകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ കോളജ് മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് സമരം താൽക്കാലികമായി പിൻവലിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്.
WHAT TO READ NEXT

ഗുരുവായൂര്‍ ഇല്ലംനിറ ഭക്തിസാന്ദ്രം; ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍
വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സമഗ്രമായി പരിശോധിക്കുന്നതിന് മാനേജ്‌മെന്റ് പ്രതിനിധികൾക്കൊപ്പം വിദ്യാർഥി പ്രതിനിധികളെയും ഉൾപ്പെടുത്തി സംയുക്ത അന്വേഷണ സമിതി രൂപീകരിക്കും. ഒരാഴ്ചയ്ക്കകം സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ധാരണ.അന്വേഷണം പൂർത്തിയാകുന്നതുവരെ കോളജ് ഡീൻ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറിനിൽക്കും. അന്വേഷണ നടപടികളിലോ മറ്റ് തീരുമാനങ്ങളിലോ കോളജ് പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടാകില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
WHAT TO READ NEXT
ഓണം അടിച്ചു പൊളിക്കാം; ക്ഷേമ പെന്ഷന് വിതരണം നാളെ മുതല്‍
മരണത്തിന് ഉത്തരവാദികളായവർ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അവർക്കെതിരെ കർശന അച്ചടക്ക-നിയമ നടപടികൾ സ്വീകരിക്കും. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ യാതൊരു തരത്തിലുള്ള അച്ചടക്ക നടപടികളോ പ്രതികാര നടപടികളോ സ്വീകരിക്കില്ല. വിദ്യാർഥികളുടെ അവകാശങ്ങളും ആവശ്യങ്ങളും തുടർന്നും അധികാരികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി നിലവിലെ കോളജ് യൂണിയന്റെ കാലാവധി നീട്ടിനൽകും.
വിദ്യാർഥികൾ മുന്നോട്ടുവെച്ച 12 ആവശ്യങ്ങളും അന്വേഷണ സമിതി വിശദമായി ചർച്ച ചെയ്യും. എസ്എഫ്ഐ, കെഎസ്‌യു ഉൾപ്പെടെയുള്ള ക്യാമ്പസിലെ വിദ്യാർഥി സംഘടനകൾ യോജിച്ച് ജനറൽ ബോഡി ചേർന്നാണ് ക്യാമ്പസിൽ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിൽ തൃപ്തിയുണ്ടെന്ന് വിദ്യാർഥി പ്രതിനിധികൾ വ്യക്തമാക്കി
WHAT TO READ NEXT

ഭർത്താവിന് അന്ത്യചുംബനം നൽകി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Following intense campus demonstrations, the students at Mar Athanasius (MA) College, Kothamangalam, called off their agitation after the management agreed to major demands regarding the death of student Michu Marpu
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





