
സ്ത്രീധനപീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടില്‍ അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്
തൃശൂര്‍: സ്ത്രീധന പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടില്‍ അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസറ്റ് ഒന്നിനാണ് മൂന്ന്പീടികയിലെ ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ വെച്ച് അഫ്സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ഇന്നുരാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് അഫ്സാന മരിച്ചത്.
ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം നിരന്തരമായി സ്ത്രീധനത്തെ ചൊല്ലി അമലിന്റെ വീട്ടുകാര്‍ അഫ്സാനയുമായി വഴക്കിട്ടിരുന്നു. കൊടുങ്ങല്ലൂര്‍ കരൂപടന്ന സ്വദേശിയാണ് അഫ്സാന. അമല്‍ മൊബൈല്‍ ഷോപ്പ് ജിവനക്കാരനാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'



