
ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍
ഡോ. രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം

തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പില്‍ സ്പെഷല്‍ സെക്രട്ടറിയായിരുന്നു. ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ഡോ. രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് സജിത് ബാബുവിന്റെ നിയമനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം അംഗീകരിച്ചു.
കൃഷിശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഡോ. ഡി സജിത്ത് ബാബു, കാസര്‍കോട് ജില്ലാ കലക്ടര്‍, ദേശീയ ആയുഷ് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സപ്ലൈകോ കമ്മീഷണര്‍, മൃഗസംരക്ഷണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ രജിസ്ട്രാര്‍ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്
2010ല്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രിയുടെ മികച്ച കലക്ടര്‍ പുരസ്കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
WHAT TO READ NEXT

ചിന്ത ജെറോം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റാകും, എം വിജിന് സെക്രട്ടറി
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Dr. D. Sajith Babu IAS is the new Chief Electoral Officer
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

വനിതാ അഭിഭാഷകയുടേതടക്കം 11 പരാതികൾ, ഒപ്പം മൂന്ന് മണ്ഡലങ്ങളിലെ തോൽവിയും 67,000 വോട്ടിന്റെ ചോർച്ചയും: ഇഎൻ സുരേഷ് ബാബുവിന്റെ കസേര തെറിച്ചതിന് പിന്നിൽ...

'വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസിന്റെ ലൈംഗികാതിക്രമം'; കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്



