
കെഎസ്ടിപി അഴിമതി: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നിര്‍ദേശം നല്കി ആഭ്യന്തര മന്ത്രി
2007ലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ പരാതി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് പുതിയ അന്വേഷണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.
പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത കമ്പനിയിലെ എന്‍ജിനീയറുടെ ആത്മഹത്യയെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. എന്‍ജിനീയറുടെ ആത്മഹത്യാക്കുറിപ്പില്‍ ഗ്യാനേഷ് കുമാറിനെക്കുറിച്ച് പരാമര്‍ശമുള്ളതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. കോണ്‍ഗ്രസ് നേതാവ് മലയിന്‍കീഴ് വേണുഗോപാലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നിര്‍ണായക നടപടി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്വേഷിച്ച് തീര്‍പ്പാക്കിയ കേസിന്റെ ഫയലുകളാണ് രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി വീണ്ടും തുറക്കുന്നത്. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി രമേശ് ചെന്നിത്തല കേസിന്റെ രേഖകള്‍ വിശദമായി പരിശോധിച്ചിരുന്നു. അഴിമതി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് അന്ന് ഗ്യാനേഷിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നുവെങ്കിലും മറ്റ് കടുത്ത നടപടികളിലേക്ക് കടന്നിരുന്നില്ല.
2007ല്‍ വിജിലന്‍സും ക്രൈംബ്രാഞ്ചും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണ് ഗ്യാനേഷ് കുമാറിന് കേന്ദ്ര ഡെപ്യൂട്ടേഷന് ലഭിക്കുന്നത്. എന്നാല്‍, 2007ലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ പരാതി ഉയര്‍ന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ പുതിയ നീക്കം.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Vigilance Reinvestigation Likely Against CEC Gyanesh Kumar Over KSTP Scam Case
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



