
രക്തദാനം ജനകീയമാക്കിയ വൈദികൻ; ഡോക്ടർ ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു
കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സ്ഥാപകനാണ്

തൃശൂർ: ഡോക്ടറായ വൈദികൻ ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു. 72 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് ബിരുദം നേടിയത്. ജൂബിലി മിഷന് മെഡിക്കല്‍ കോളജ്, ജൂബിലി മിഷന് കോളജ് ഓഫ് നഴ്സിംഗ്, ജൂബിലി മിഷന് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് സയന്‍സ് എന്നിവയുടെ സ്ഥാപക ഡയറക്ടറുമാണ്.
കേരളത്തിൽ രക്തദാനം ജനകീയമാക്കിയ വൈദികനാണ്. കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സ്ഥാപകനാണ്. എസ്എസ്എൽസി ബുക്കിൽ രക്തഗ്രൂപ്പ് നിർബന്ധമാക്കാൻ ശ്രമിച്ച വ്യക്തി കൂടിയാണ്. മാനസിക ആരോഗ്യ ആശുപത്രിക്കു വേണ്ടി കേരള ഹെക്കോടതി നിയമിച്ച മോണിറ്ററിംഗ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.
തൃശ്ശൂര്‍ ജില്ലാ ആശുപത്രി, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്, കൊരട്ടി ഗവ. ലെപ്രസി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉപദേശക സമിതിയിലും അംഗമായിരുന്നു. 'പൂവിതള്‍ പൊഴിയുമ്പോള്‍' എന്ന രക്തദാന ഡോക്യുമെന്ററിയുടെയും ടി.ജി. രവി നായകനായി അഭിനയിച്ച 'ഓര്‍മ്മകള്‍ക്കപ്പുറം' എന്ന ഷോര്‍ട്ട് ഫിലിമിന്റെയും സംവിധാനം നിര്‍ഹിച്ചിട്ടുണ്ട്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Doctor and priest Francis Alappatt has passed away.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




